കാസര്‍കോട്: ബംബ്രാണയില്‍ നിന്നു കാണാതായ ഉസ്താദിനെ ഉള്ളാളില്‍ കണ്ടെത്തി. ബംബ്രാണ, തുമ്പിയോട് ഹൗസിലെ മുഹമ്മദ് ഷെഫീഖി (32)നെയാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ഭാര്യയ്‌ക്കൊപ്പം വിട്ടയച്ചു.
ഞായറാഴ്ച രാവിലെ പതിവുപോലെ മസ്ജിദിലേയ്ക്കു പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ നജ്മുന്നീസ കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷെഫീഖിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയ നിലയില്‍ കണ്ടെത്തി.
ട്രെയിന്‍ കയറി പോയിരിക്കാമെന്ന കണക്കു കൂട്ടലില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ഉസ്താദിനെ ഉള്ളാളില്‍ കണ്ടെത്തിയത്. മൊബൈല്‍ ഗെയിമിനു അടിയമയായ ഉസ്താദിനു കളിയിലൂടെ എട്ടുപവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടിരുന്നുവെന്നു പറയുന്നു. ഇതിലുള്ള മനോവിഷമം കാരണമാണ് നാടുവിട്ടതെന്നു പൊലീസ് പറഞ്ഞു.







