കാസര്‍കോട്: പനയാല്‍, പെരിയാട്ടടുക്കത്ത് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി സി പി എം പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. പനയാല്‍, തോക്കാനംമൊട്ടയിലെ എന്‍ കെ ദിലീഷ് (24), ലിജേഷ് എന്നിവരാണ് അക്രമത്തിനു ഇരയായത്. സാരമായി പരിക്കേറ്റ ദിലീഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ലിജേഷുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ദിലീഷ്. പെരിയാട്ടടുക്കത്ത് എത്തിയപ്പോള്‍ ഒരു സംഘം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ വടി, പഞ്ച് എന്നീ മാരകായുധങ്ങളുമായി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു സി പി എം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. പഞ്ച് കൊണ്ട് ഇടതു കണ്ണിനും വായക്കും ഇടിച്ചുവെന്നും ദിലീഷ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ അഷ്‌റഫ് എന്ന അച്ചാപ്പു, നിസാര്‍ മുഹമ്മദ,സാദിഖ് ചെരുമ്പ എന്നിവര്‍ക്കും കണ്ടാല്‍ അറിയാവുന്ന ഏഴുപേര്‍ക്കുമെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.







