കാസര്‍കോട്: നാലരവയസ്സുള്ള മകളെയും കൊണ്ട് കാണാതായ യുവതി കാമുകനൊപ്പം കോടതിയില്‍ ഹാജരായി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് യുവതി കാമുകനൊപ്പം പോയി. ദേലംപാടി, മയ്യളയിലെ എസ് എ കാവ്യ (25)യാണ് കാമുകനായ അണ്ണപ്പാടിയിലെ അശ്വതിനൊപ്പം പോയത്.
22ന് രാവിലെയാണ് കാവ്യ മകളെയും കൂട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാവ്യ കാമുകനായ അശ്വതിനൊപ്പം പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കാവ്യ മകളുമായി കോടതിയില്‍ ഹാജരായത്.







