ന്യൂയോര്‍ക്ക്: സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് ‘മാലിന്യങ്ങള്‍ ശേഖരിക്കാന്‍’ പോയ യുവതിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപയുടെ ഡിസൈനര്‍ ബാഗ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍. ഇന്‍ഫ്‌ളുവന്‍സറായ ക്ലൗഡിയ വണ്‍ ആണ് ആ ഭാഗ്യവതി. ക്ലൗഡിയ തന്നെയാണ് സമൂഹമാധ്യമത്തില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഡിസംബര്‍ 20 ന് പങ്കിട്ട ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ 3 ലക്ഷം കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു.
സാധാരണക്കാര്‍ പലപ്പോഴും ഉപയോഗ്യ ശൂന്യമായ വസ്തുക്കള്‍ നന്നാക്കി വീണ്ടും ഉപയോഗിക്കുന്നവരാണ്. വീട് മോടിക്കൂട്ടുന്നതിനും മറ്റും ഇത്തരം വസ്തുക്കള്‍ ശേഖരിക്കുന്നവരുണ്ട്. ഇത്തരത്തില്‍ സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും അവര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ശേഖരിക്കാന്‍ പോവുകയാണെന്നു പറഞ്ഞാണ് യുവതി വിഡിയോ ആരംഭിക്കുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് യുവതി കാറില്‍ അവിടെ എത്തുന്നത്. എന്നാല്‍ അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതാ യിരുന്നുവെന്ന് യുവതി പറയുന്നു.
മാലിന്യക്കുട്ടയ്ക്ക് സമീപത്തു നിന്ന് അല്‍പം കേടുപാടുകള്‍ സംഭവിച്ച ക്രിസ്റ്റ്യന്‍ ലൂബ്ടന്റെ പേഴ്‌സാണ് യുവതിക്ക് ആദ്യം ലഭിച്ചത്. അതേ ബ്രാന്‍ഡിന്റെ തന്നെ മറ്റൊരു വസ്തുവും ഹെഡ് ബാന്‍ഡും യുവതിക്കു ലഭിച്ചു. അതിന്റെ വില 1590 ഡോളറാണെന്നും (ഏകദേശം 1.42 ലക്ഷം രൂപ) യുവതി പറഞ്ഞു.
പരിശോധന തുടര്‍ന്ന ക്ലൗഡിയക്ക് വിലപിടിപ്പുള്ള കൂടുതല്‍ വസ്തുക്കള്‍ അവിടെ നിന്നും ലഭിച്ചു. വിലപിടിപ്പുള്ള ഒരു തൊട്ടില്‍, ചെറിയ കേടുപാടുകള്‍ സംഭവിച്ച മേശ, കസേര, കിടയ്ക്ക എന്നിവയും അതില്‍ ഉള്‍പ്പെട്ടു. ഇത്രയും വസ്തുക്കള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്ലൗഡിയ പറയുന്നുണ്ട്.
ക്ലൗഡിയയുടെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ഇത്രയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആരെങ്കിലും ഉപേക്ഷിക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപേക്ഷിക്കുന്നതിനു മുന്‍പ് അത് പുനരുപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. മാലിന്യക്കുട്ടയില്‍ നിന്നല്ല, ആരെങ്കിലും മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്ന് കരുതിയയെന്നും ചിലര്‍ കമന്റ് ചെയ്തു. കണ്ടെത്തിയവയെ പലരും അവിശ്വസനീയമെന്ന് വിളിക്കുകയും ഉപേക്ഷിച്ച വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കാനുള്ള യുവതിയുടെ നീക്കത്തെ പ്രശംസിക്കുകയും ചെയ്തു.







