കാസര്‍കോട്: കായികമേളയ്ക്കിടയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കുണിയയിലെ കെ. അബ്ദുള്ളയുടെ മകന്‍ കെ. അഷ്‌റഫ് (51) ആണ് മരിച്ചത്. കുണിയ എമിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ ബസ് ഡ്രൈവറാണ്.
പെരിയ, നവോദയ സ്‌കൂളിനു സമീപത്തെ എമിന്‍ സ്‌കൂളില്‍ ശനിയാഴ്ച കായികമേളയായിരുന്നു. കായികമേളയില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ അഷ്‌റഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച പുലര്‍ച്ചെ കുണിയയിലെ വീട്ടിലെത്തിച്ച മൃതദേഹം കാണുന്നതിന് നൂറുകണക്കിനു ആള്‍ക്കാര്‍ എത്തിയിരുന്നു. ഭാര്യ: ഷെരീഫ പെര്‍ളടുക്കം. മക്കള്‍: തഷ്രീഫ, മുഹമ്മദ് സിനാന്‍, മര്‍വ്വ, മുഹമ്മദ്.






