കാസര്‍കോട്: ബോവിക്കാനം അമ്മങ്കോട് തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. ലക്ഷം വീട് കോളനിയിലെ സജില്‍ മുഹമ്മദിന്റെ ഓട് മേഞ്ഞ വീടാണ് തെങ്ങ് വീണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെ അയല്‍വാസിയുടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തകര്‍ന്ന വീടിന് ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, എബി. കലാം, പഞ്ചായത്ത് അംഗം ലുബ്‌ന മുനീര്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് അംഗം നസീര്‍ മൂലടുക്കം, ഇര്‍ഷാദ് ചെക്കുപൊവ്വല്‍, അസീസ് ബോവിക്കാനം, അഷ്‌റഫ് ആപു, മുനീര്‍ പൊവ്വല്‍ തെങ്ങ് മുറിച്ചു മാറ്റുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






