കാസര്‍കോട്: രഹസ്യഭാഗത്ത് ഒളിപ്പിച്ചുവച്ച കഞ്ചാവുമായി രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം, ശക്തികുളങ്ങര, ഗുരുദേവ് നഗര്‍, അമച്ചിറയില്‍ ഹൗസില്‍ എ തന്‍സില്‍ (27), ചാലോത്ത് വടക്കേത്തറ ഹൗസില്‍ പി. പ്രശോഭ് എന്ന അര്‍ഷാദ് (24) എന്നിവരെയാണ് ചന്തേര എസ്‌ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ മടക്കര പഴയ ഹാര്‍ബറിനു സമീപത്തു വച്ചാണ് ഇരുവരും അറസ്റ്റിലായത്. പ്രതികളില്‍ നിന്നു 14 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
പൊലീസ് വാഹനം കണ്ട് യുവാക്കള്‍ പരിഭ്രമിക്കുന്നതു കണ്ട് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയതെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






