കാസർകോട്: കരിന്തളത്ത് വായോധികയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം ഗവൺമെൻറ് കോളേജിന് സമീപത്തെ ലക്ഷ്മിക്കുട്ടിയമ്മ (80) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. രാത്രി വീട്ടിൽ വെളിച്ചം കാണാത്തതിനാൽ അയൽവാസികൾ എത്തിയപ്പോഴാണ് വീടിൻ്റെ അടുക്കള ഭാഗം തുറന്നു കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അകത്തു മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിൻ്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് നീലേശ്വരം പ്രിൻസിപ്പൽ എസ് ഐ ജി ജിഷ്ണു, എസ് ഐ കെ വി പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവലെർപ്പെടുത്തി. ലക്ഷ്മിക്കുട്ടിയമ്മ. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മകൾ: പ്രഭ (ഓമച്ചേരി). മരുമകൻ: എം സി സുധാകരൻ.







