കാസര്‍കോട്: പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടിയ ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ കേസ്. പടന്നക്കാട് സ്വദേശിയും സൈനീകനായ സിജെ വിഷ്ണുവാ(28)ണ് തട്ടിപ്പിനിരയായത്. ഇയാളുടെ പരാതിയില്‍ ഉത്തരാഖണ്ഡ് നൈനിതാള്‍ സ്വദേശി രാഹുല്‍ബട്ടി(8)നെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ മെയ് മാസം ചതിയിലൂടെ മണിചെയിന്‍ ബിസിനസില്‍ ചേര്‍ത്ത് 6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിഷ്ണുവിന്റെ പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് പൊലീസിന്റെ ബോധവല്‍ക്കരണം നടക്കുന്നതിനിടയിലും തട്ടിപ്പ് വര്‍ധിക്കുകയാണ്. അഭ്യസ്ഥവിദ്യരായ ആളുകളാണ് ഇത്തരം കെണികളില്‍ അധികം ചെന്നുപെടുന്നതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ നീലേശ്വരത്തെ ഒരു ഡോക്ടറും ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ട്.







