കൊച്ചി: പുഴയില്‍ രാജവെമ്പാലകളുടെ പൊരിഞ്ഞ പോര്. കഴിഞ്ഞ ദിവസം വൈകിട്ട് കോതമംഗലം- ഇടമലയാര്‍ പവര്‍ഹൗസിനു താഴെ നടന്ന പോര് കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പുഴയില്‍ വെള്ളം കുറവുള്ള സമയത്തായിരുന്നു രാജവെമ്പാലകളെ പരസ്പരം ആക്രമിക്കുന്ന നിലയില്‍ കണ്ടത്. വലിയ രാജവെമ്പാല ചെറുതിനെ വിഴുങ്ങാനുള്ള ശ്രമമായിരുന്നു.
ഇതിനിടെ കൂടിനിന്നവരിലാരോ വിളിച്ചുപറഞ്ഞ് പാമ്പുപിടുത്ത വിദഗ്ദ്ധന്‍ മാര്‍ട്ടിന്‍ മേയ്ക്കമാലിയും സ്ഥലത്തെത്തി. അപ്പോഴേക്കും വെള്ളം തുറന്നു വിട്ടതിനാല്‍ രാജവെമ്പാലകള്‍ താഴേക്ക് ഒഴുകിപ്പോയിരുന്നു.







