ശബരിമല സ്വര്‍ണ്ണക്കൊള്ള; ഇ ഡി അന്വേഷണത്തിന് കോടതി ഉത്തരവ്

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് )അന്വേഷണത്തിനു കോടതി ഉത്തരവ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ഇതു പ്രകാരം ഇ ഡിയുടെ എറണാകുളം സോണല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുക.
എസ് ഐ ടി (പ്രത്യേക അന്വേഷണ സംഘം)യുടെ എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് ഇ ഡി അന്വേഷണത്തിനു കോടതി ഉത്തരവായത്. കേസുമായി ബന്ധപ്പെട്ട എല്ലാരേഖകളും ഇ ഡി ക്കു നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്താരാഷ്ട്രബന്ധവും കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ ഇ ഡി അന്വേഷണം അനിവാര്യമാണെന്ന നിരീക്ഷണത്തോടെ കോടതി ഉത്തരവായത്. കേസിന്റെ എഫ് ഐ ആറും രേഖകളും റിമാന്റ് റിപ്പോര്‍ട്ടും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ ഡി, ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിചാരണ കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് ഇ ഡി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിക്കുന്നതോടെ കേസ് വഴിത്തിരിവായി മാറിയേക്കും. മുന്‍ ദേവസ്വം മന്ത്രിമാരടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന സാഹചര്യവും ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page