കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയില്‍. വര്‍ക്കല, കല്ലമ്പലത്താണ് സംഭവം. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.
പണവും പലിശയും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയാ സംഘം വധുവിന്റെ വീട്ടിലെത്തി മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഗുണ്ടാസംഘം വരന്റെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇതോടെ ജനുവരി ഒന്നിന് നടക്കേണ്ട വിവാഹത്തിൽ നിന്നു വരൻ പിൻവാങ്ങി. ഇതേ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ കല്ലമ്പലം സ്വദേശി സുനില്‍ അടക്കം 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.







