പയ്യന്നൂര്‍: കണ്ടോത്ത് ദേശീയപാതയില്‍ ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കെകെ ഗ്രീഷ്മ (35)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെ ആണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. വൈകിട്ട് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: വിഎം യോഗേഷ്.







