കാസര്‍കോട്: സാധനങ്ങള്‍ വില്‍ക്കാനെത്തി പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ പ്രജിലി(21)നെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറിയത്. ആദൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം കാടകത്തിനു സമീപത്തെ ഒരിടത്താണ് കേസിനാസ്പദമായ സംഭവം. പ്രജില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഡയറക്ട് മാര്‍ക്കറ്റിംഗിനു എത്തിയപ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തെ കുളിമുറിയില്‍ നിന്നു വെള്ളം വീഴുന്ന ശബ്ദം കേട്ട യുവാവ് അവിടെയെത്തി വിടവില്‍ കൂടി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. പുറത്തു ആരോ നില്‍ക്കുന്നുണ്ടെന്നു സംശയിച്ച പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോള്‍ യുവാവിനെയാണ് കണ്ടത്. ഇതോടെ ബഹളം വച്ചു. ആള്‍ക്കാര്‍ ഓടിയെത്തുന്നതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി വിവരം ആദൂര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പ്രജിലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.







