കൊച്ചി: നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്‌സപ്രസ്. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം അടിയന്തിരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിയതായി കണ്ടെത്തിയത്.
സംഭവ സമയത്ത് വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.
അടയന്തിര ലാന്‍ഡിംഗ് നടത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.







