കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി കോയവളപ്പില്‍ താമസിച്ചിരുന്ന കെ ടി യൂനുസിന്റെ മകന്‍ ജുബൈദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇരുവശത്തു നിന്നും മുഖാമുഖം വന്ന ബെക്കുകള്‍ അമിതവേഗതയിലാണ് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.








