മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം പാണ്ടിക്കാടാണ് സംഭവം. ഒലിപ്പുഴയില്‍വെച്ച് രജീഷ് ഓടിച്ച വാഹനം ഒരു ഇരുചക്ര വാഹനത്തില്‍ ഇടിച്ചിരുന്നു.സ്കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരൻ മറിഞ്ഞുവീണതിനെ തുടര്‍ന്ന് രജീഷ് നിര്‍ത്താതെ, കരുവാരക്കുണ്ട് ഭാഗത്തേക്ക് കാറോടിച്ചു പോവുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ബൈക്കിലുമിടിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. എന്നാൽ അപകടമുണ്ടാക്കിയത് താനല്ല എന്ന നിലപാടിലായിരുന്നു ആദ്യം ഉദ്യോഗസ്ഥൻ. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ പെരിന്തല്‍മണ്ണയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് പറയുന്നത്. അപകടങ്ങളെ തുടർന്ന് ഒന്നര മണിക്കൂറോളം ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു.







