നീലേശ്വരം: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബാനം സ്വദേശി മരിച്ചു. പരപ്പ ബാനത്തെ എകെ ഉപേന്ദ്രന്‍(50)ആണ് മരിച്ചത്. ഡിസംബര്‍ 10 ന് വൈകുന്നേരം പാലായി റേഷന്‍ കടക്ക് സമീപം വെച്ചായിരുന്നു അപകടം. കാറും ഉപേന്ദ്രന്‍ ഓടിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പരേതരായ അടുക്കത്തില്‍ കണ്ണന്‍ തട്ടവളപ്പില്‍ ഉണ്ടച്ചി എന്നവരുടെ മകനാണ്. ഭാര്യ രാധ അരയി. ഏക മകള്‍ ദീക്ഷ(ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി, ബാനം സ്‌കൂള്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, നാരായണി, ശ്യാമള, കൃഷ്ണന്‍, പരേതരായ സുന്ദരന്‍, രമണി. സംസ്‌കാരം ബാനത്തെ തറവാട്ട് വീട്ടുവളപ്പില്‍ നടന്നു.







