നേരത്തെ ചില്ലറ മയക്കുമരുന്ന് വില്‍പ്പന, ഇക്കുറി വലിയ തോതിലാക്കി; ബന്തിയോട്ട് 2 കിലോ കഞ്ചാവുമായി ഫ്രൂട്ട് അബ്ദുള്ള പിടിയില്‍

കാസര്‍കോട്: വില്‍പനക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി 64 കാരന്‍ ബന്തിയോട്ട് പിടിയില്‍. അടുക്ക സ്വദേശി അബ്ദുള്ള എന്ന ഫ്രൂട്ട് അബ്ദുള്ളയാണ് എക്‌സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാലണ് ഇയാള്‍ കുടുങ്ങിയത്. ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സ്ഥലത്തെത്തിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ദുള്ള. ചെറിയതോതിലായിരുന്നു അപ്പോഴൊക്കെ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. അടുത്തകാലത്ത് വലിയതോതിലാണ് വില്‍പന പൊടിപൊടിച്ചിരുന്നത്. എക്‌സൈസ് അസി.ഇന്‍സ്‌പെക്ടര്‍ കെ. പീതാംബരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മനാഫ്, ജിജിന്‍, സിഇഒ മാരായ അഖിലേഷ്, കണ്ണന്‍ കുഞ്ഞി, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നടപടികള്‍ക്ക് ശേഷം വൈകീട്ട് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page