കാസര്‍കോട്: നീര്‍ച്ചാല്‍ ബേള കട്ടത്തങ്കടിയില്‍ തെരുവ് നായയുടെ ആക്രമണം. നിരവധി പേര്‍ക്ക് കടിയേറ്റു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നായയുടെ കടിയേറ്റ കട്ടത്തങ്കടിയിലെ പ്രസന്ന(45), സിറിള്‍ മാസ്റ്റര്‍(50), സ്റ്റീഫന്‍(40), മേരി മൊന്തേരോ(60), ഫെബി(45), അന്‍വിന്‍(13), അജിത്ത്(8), സരിത(25) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി വീട്ടിലേക്ക് പോവുകയായിരുന്നവരാണ് നായയുടെ ആക്രമണത്തിന് ഇരയായത്. നിരവധി പശുക്കളെയും വളര്‍ത്തുപട്ടികളെയും ഈ നായ കടിച്ചതായും വിവരമുണ്ട്. ആക്രമിച്ച നായയ്ക്ക് പേ വിഷബാധയുണ്ടെന്നു സംശയിക്കുന്നു. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.







