കൊടും തണുപ്പ് ഹൂസ്റ്റണിൽ ഇന്ന് രാത്രി ആദ്യ മരവിപ്പ് താപനില മുന്നറിയിപ്പ് (ഫ്രീസ് വാണിംഗ് )

പി പി ചെറിയാൻ

ഹൂസ്റ്റൺ: അമേരിക്കയിൽ ഈ വർഷത്തെ ആദ്യത്തെ ‘ഫ്രീസ്’ (മരവിപ്പ് താപനില) ഇന്ന് രാത്രി ഹൂസ്റ്റണിൽ അനുഭവപ്പെടാനിടയുണ്ടെന്നു അധികൃതർ മുന്നറിയിച്ചു,

ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

തണുപ്പ് താങ്ങാൻ കഴിയാത്ത ചെടികൾ അകത്തേക്ക് മാറ്റുകയോ കട്ടിയുള്ള തുണികൾ ഉപയോഗിച്ച് മൂടുകയോ ചെയ്യണം .

പുറത്തുള്ള വാട്ടർ പൈപ്പുകൾ പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യുകയോ, ആവശ്യമെങ്കിൽ അല്പം വെള്ളം തുറന്നുവിടുകയോ ചെയ്യാം.

വളർത്തുമൃഗങ്ങളെ രാത്രിയിൽ വീടിനുള്ളിൽ സുരക്ഷിതമായി പാർപ്പിക്കണം .

ഹീറ്റർ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം .

പൊതുജനങ്ങൾ തണുപ്പിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page