തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ റിട്ട. ഡിജിപി ശ്രീലേഖക്ക് മിന്നും ജയം. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ശ്രീലേഖ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അമൃതയെ തോല്‍പ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേര്‍ഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദത്തില്‍പ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയര്‍ന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സര്‍വേ ഫലം പ്രചരിപ്പിച്ചും വിവാദത്തില്‍പ്പെട്ടു. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തില്‍ ശ്രീലേഖയുമുണ്ട്.
‘ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും ശബരിമല ശാസ്താവിനോടും അനന്തപത്മനാഭനോടും നന്ദി.’- ശ്രീലേഖ പറഞ്ഞു.







