കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ പോളിംഗ് മന്ദഗതിയില്‍. രാവിലെ തന്നെ വോട്ടര്‍മാരുടെ വന്‍ ക്യു പ്രകടമാകാറുള്ള ബൂത്തുകളില്‍ പോലും ഇത്തവണ മന്ദത അനുഭവപ്പെടുകയായിരുന്നു. കാസര്‍കോട് നഗരസഭയിലെ ആനബാഗിലു ബൂത്തില്‍ രാവിലെ 8.15 മണിക്ക് ഒരു വോട്ടറും ഇല്ലായിരുന്നു. ബിജെപിയുടെ കുത്തക വാര്‍ഡായ ആനബാഗിലുവില്‍ 800ല്‍പ്പരം വോട്ടര്‍മാരാണ് ആകെയുള്ളത്. രാവിലെ 10.30 മണി വരെ കാസര്‍കോട് നഗരസഭയില്‍ 21.92 ശതമാനം വോട്ട് പോള്‍ ചെയ്തു. കാഞ്ഞങ്ങാട് 21.64 ശതമാനം പേരും നീലേശ്വരത്ത് 26.5 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി. മഞ്ചേശ്വരം ബ്ലോക്കില്‍ 20 ശതമാനം പേരും കാസര്‍കോട് ബ്ലോക്കില്‍ 20.35 ശതമാനം പേരും വോട്ടു ചെയ്തു. കാറഡുക്കയില്‍ 20.72 ശതമാനം പേരും കാഞ്ഞങ്ങാട്ട് 21.13 ശതമാനം പേരും പരപ്പയില്‍ 19.56 ശതമാനം പേരും നീലേശ്വരത്ത് 24.5 ശതമാനം പേരും വോട്ടു ചെയ്തു.








