മഞ്ചേശ്വരം : വോട്ടെടുപ്പ് അവസാനിക്കാറായതോടെ മംഗൽപ്പാടി പഞ്ചായത്തു രണ്ടാം വാർഡ് ബൂത്തിലും ബൂത്തിനുമുന്നിലുമുണ്ടായ സംഘർഷം തക്ക സമയത്തെ പൊലീസ് ഇടപെടലിനെത്തുടർന്നു അയഞ്ഞു. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു.മംഗൽപ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ രണ്ടാം ബൂത്തിൽ ഒരു വോട്ടർ പ്രവേശിച്ചതോടെയാണ് മുസ്ലിം ലീഗ് -ഇടതു മുന്നണി ബൂത്തു ഏജൻ്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായത്.ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വാക്കേറ്റം പിന്നീട് കൈയറ്റത്തോട ടുത്തതോടെ ഇരുവരേയും ബൂത്തിലുണ്ടായിരുന്നവർ പുറത്തേക്കു മാറ്റി. അതോടെ പുറത്തുനിന്നവരും ചേരിതിരിഞ്ഞു. അതിനിടയിൽ എത്തിയ വൻ പൊലീസ് സംഘം അക്രമികളെ വിരട്ടിയോടിച്ചു .







