കാസര്‍കോട്: ബേക്കല്‍ ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിലെ ബൂത്തിനു സമീപത്ത് തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തെ പൊലീസ് വിരട്ടിയോടിച്ചു. വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുക്കള്‍ക്കം ബൂത്തിനു പുറത്തു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചു കൂടുകയായിരുന്നു. ഇതിനിടയില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളും സ്ഥലത്തെത്തി. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു. ഉദുമ പഞ്ചായത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃക്കണ്ണാട് വാര്‍ഡിന്റെ ബൂത്താണ് ബേക്കല്‍ ഫിഷറീസ് ഗവ. എല്‍ പി സ്‌കൂള്‍.







