കാസർകോട്: ‘എൻറെ വോട്ട് പ്രതിഷേധത്തിന്റെ വോട്ടാണ്;പ്രതികാരത്തിന്റേയും” – പറയുന്നത് കാസർകോട് എം എൽ എ ,എൻ എ നെല്ലിക്കുന്ന്.
നെല്ലിക്കുന്ന് എയുപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയാണ് തന്റെ പ്രതിഷേധമെന്നു അദ്ദേഹം വിശദീകരിച്ചു.ആ പ്രതിഷേധത്തി ന്റെ വോട്ടാണ് ചെയ്തത്. കാസർകോട് നഗരസഭയിൽ ലീഗിന് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ലഭിക്കുമെന്നു ലീഗ് സംസ്ഥാന നേതാവായ അദ്ദേഹം പറഞ്ഞു. റിബലുകൾ എല്ലാ തിരഞ്ഞെടുപ്പിലും ഉണ്ടാകാറുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ലീഗ് മുന്നേറും. ഇത് സെമി പൊതു തെരഞ്ഞെടുപ്പ് ആണ്, ഫൈനലിൽ യു ഡി എഫ് തന്നെ കേരളത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴു മണിയോടെ എത്തിയ എം എൽ എ ബൂത്തിലെ ആദ്യ വോട്ടാറായി തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചു.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 154 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. എം രാജഗോപാലന്‍ എം എല്‍ എ കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
എ കെ എം അഷറഫ് എംഎല്‍എ മഞ്ചേശ്വരം പഞ്ചായത്തിലെ ദുര്‍ഗിപ്പള്ള ഉദയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ബൂത്തിലും ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പരവനടുക്കം സ്‌കൂള്‍ തലക്കളായി നാലാം വാര്‍ഡ് ബൂത്തിലും സി എച്ച് കുഞ്ഞമ്പു എംഎല്‍എ വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് ബൂത്ത് നമ്പര്‍ ഒന്നിലും വോട്ട് ചെയ്തു .ബിജെപി ജില്ലാപ്രസിഡന്റ് എം എൽ അശ്വിനി വോർക്കാടി പഞ്ചായത്ത് കോടല മൊഗറു വാണി വിജയ സ്കൂളിലും വോട്ട് ചെയ്തു .











