ജിദ്ദ: പ്രവാസി ജിദ്ദ യു ഡി എഫ് കാസർകോട് ജില്ലാ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും, എസ് ഐ ആർ ജാഗ്രതാ സദസ്സും, കെഎംസിസി കുടുംബ സുരക്ഷ ക്യാമ്പയിനും സംഘടിപ്പിച്ചു. യു ഡി എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പ് വരുത്താൻ പ്രവാസി കുടുംബ വോട്ട് യു ഡി എഫിന് നൽകി വിജയിപ്പിക്കണമെന്ന് ജിദ്ദ കാസർകോട് ജില്ലാ പ്രവാസി യു ഡി എഫ് കൺവെൻഷൻ ആഹ്വാനം ചെയ്തു. സഫയർ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ കെഎംസിസി ജിദ്ദ സെൻട്രൽ വൈസ് പ്രസിഡണ്ട് ഹസ്സൻ ബത്തേരി ഉൽഘാടനം ചെയ്തു. ജിദ്ദ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു. നസീർ പെരുമ്പള, ഹമീദ് ഇച്ചിലങ്കോട്, സമീർ ചേരങ്കൈ, കാദർ ചെർക്കള, സി എൽ റഫീഖ് ചെമ്മനാട്, ജലീൽ ചെർക്കള, അബ്ദുറഹ്മാൻ പാവൂർ, യാസീൻ ചിത്താരി, അബ്ദു പെർള, സലാം ബെണ്ടിച്ചാൽ, കുബ്ര ലത്തീഫ്, ഹാരിസ് മൊഗ്രാൽ, താജു ബാങ്കോട്, നിസാർ ഉബൈദ്, ഹമീദ് കുക്കാർ, അബ്ബാസ് ചാല, സിദ്ധീഖ് കോമ്പോട്, അസീസ് കൊടിയമ്മ എന്നിവർ സംസാരിച്ചു. ഒ ഐ സി സി നേതാവ് നിതേഷ് കാസർകോട് സ്വാഗതവും, ഹാഷിം കുമ്പള നന്ദിയും പറഞ്ഞു.







