കാസർകോട് ജില്ലയിൽ നാലു പഞ്ചായത്തുകളിൽ തൂക്ക് ഭരണസമിതി അധികാരത്തിൽ വരുമെന്ന് സൂചന ; ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും അവകാശവാദം

കാസർകോട്: അത്യന്തം വാശിയേറിയ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ നാലു പഞ്ചായത്തുകളിൽ തൂക്ക് ഭരണസമിതികൾ നിലവിൽ വരുമെന്ന് സൂചന. ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം സൂക്ഷ്മമായി വിലയിരുത്തുന്ന സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്തിന്റെ അതിർത്തി പഞ്ചായത്തുകളായ പൈവളികെ , വൊർക്കാടി ,മീഞ്ച, മഞ്ചേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് തൂക്കു ഭരണസമിതി നിലവിൽ വരിക എന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കരുതിയ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളാണ് ഇവ. അതേ സമയം കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തുമെന്നാണ് ഇവരുടെ നിഗമനം. വോട്ടർമാ രെ ബന്ധപ്പെടുകയും സാധാരണനരീതിയിലാഭിപ്രായ പ്രകടനം നടത്തുകയും ചെയ്തപ്പോൾ പലരും ത്രി തല പഞ്ചായത്തിലേക്കു ഒരുപാർട്ടിക്ക് വോട്ട് ചെയ്യുമെന്ന സങ്കല്പം പ്രകൃതമാണെന്ന അഭിപ്രായക്കാരായിരുന്നു. പഞ്ചായത്ത് വാർഡ് സ്ഥാനാർഥിക്കു വോട്ടുചെയ്യുന്നവർ അതേ പാർട്ടി സ്ഥാനാർഥികൾക്ക് ബ്ലോക്ക്‌ ഡിവിഷനിലും ജില്ലാ ഡിവിഷനിലും വോട്ട് ചെയ്യുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതായി വക്താക്കൾ പറഞ്ഞു. വോട്ടർമാരിൽ ബഹുഭൂരിപക്ഷത്തിനും രാഷ്ട്രീയ വിധേയത്വം നഷ്ടമായിരിക്കുന്നു. പല പാർട്ടികളുടെയും രാഷ്ട്രീയ വീക്ഷണങ്ങളും കഷ്‌ചപ്പാടുകളും പാർട്ടി അനുഭാവികളായിരുന്നവരും ഇപ്പോൾ തമാശയായെ കാണുന്നുള്ളൂ. കാസർകോട് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിൽ നിലവിൽ ഭരണമുള്ള പലാ പഞ്ചായത്തുകളിലും എൽഡിഎഫിന് ഭരണം നഷ്ടമാകുമെന്നും റിബൽ ഭീഷണി നിലവിലുള്ള സ്ഥലങ്ങളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നു .ഇത് മാസങ്ങൾക്കകം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അതേസമയം ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതുമുന്നണി വ്യക്തവും ശക്ത വുമായ മുന്നേറ്റം നടത്തുമെന്നാണ് നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page