കാന്‍ബറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി ഓസ്ട്രേലിയ. നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാര്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പുറത്തായി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്, ടിക് ടോക്ക്, എക്‌സ് യൂട്യൂബ്, റഡ്ഡിറ്റ്, തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്.
ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള രാജ്യത്തെ ‘കുട്ടി ഇന്‍ഫ്ളുവന്‍സര്‍’മാരും വലിയ നിരാശയിലും മാനസികപ്രയാസത്തിലുമാണ്. നിരോധനം മറികടന്ന് കുട്ടികള്‍ക്ക് ആപ്പുകള്‍ ലഭ്യമാക്കിയാല്‍ കമ്പനികള്‍ക്ക് കൂറ്റന്‍ പിഴ ചുമത്തും. ലോകത്തിന് ഓസ്ട്രേലിയ മാതൃക ആവുകയാണെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രതികരിച്ചു. അതേസമയം, ഇത് കുട്ടികളില്‍ അതൃപ്തിയും മാനസികപ്രയാസങ്ങളും വര്‍ധിപ്പിക്കുമെന്നും ഇന്റര്‍നെറ്റിന്റെ കൂടുതല്‍ അപകടരമായ മൂലകളിലേക്ക് അവരെ നയിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. ഓണ്‍ ലൈനില്‍ കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങളും കുറയ്ക്കുകയാണ് ഈ നിയമനിര്‍മ്മാണങ്ങളുടെ പ്രധാന ലക്ഷ്യം.







