ന്യൂഡല്‍ഹി: ബിജെപി-ആര്‍സ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ് ഇന്ത്യ ഏര്‍പ്പെടുത്തിയ വീര സവര്‍ക്കര്‍ അവാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എം.പിയുമായ ശശിതരൂര്‍ നിരസിച്ചു. അവാര്‍ഡ് സ്വീകരിക്കുന്നതിന് എതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ അതി നിശിത വിമര്‍ശനവുമായി രംഗത്തു വന്നതിനു പിന്നാലെയാണ് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചത്. അവാര്‍ഡ് സ്വീകരിക്കില്ലെന്നും ശശി തരൂരിന് കൊല്‍ക്കത്തയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നും ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. പൊതു സേവനം ദേശീയ സ്വാധീനം സാമൂഹിക പുരോഗതി എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പ്രമുഖ വ്യക്തികള്‍ക്കാണ് സവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. ശശി തരൂര്‍ ഉള്‍പ്പെടെ ഈ മേഖലകളിലെ പ്രമുഖരായ അഞ്ചു പേര്‍ക്ക് ഇന്നാണ് അവാര്‍ഡ് വിതരണം ചെയ്യേണ്ടിയിരുന്നത്.







