ന്യൂഡൽഹി: വീർ സവർക്കർ അവാർഡ് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എം.പി.യും ആയ ശശി തരൂരിന്. അവാർഡ് ന്യൂഡൽഹി എൻ ഡി എം സി കൺവെൻഷൻ സെൻററിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ശശി തരൂരിന് ഇന്ന് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. എച്ച്. ആർ.ഡി.എസ്.ഇന്ത്യ എന്ന സംഘടനയാണ് അവാർഡ് സമ്മാനിക്കുന്നത്. ബിജെപി- ആർഎസ്എസ് അനുകൂല സംഘടനയാണ് എച്ച് ആർ ഡി എസ് ഇന്ത്യ. പൊതു സേവനം, ദേശീയ സ്വാധീനം, സാമൂഹിക പുരോഗതി എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രമുഖ വ്യക്തികൾക്കാണ് സവർക്കർ അവാർഡ് സമ്മാനിക്കുന്നത്. ശശി തരൂർ ഉൾപ്പെടെ ഈ മേഖലകളിൽ പ്രമുഖരായ അഞ്ച് പേർക്കാണ് ഇന്ന് അവാർഡ് സമ്മാനിക്കുന്നത്. അടുത്ത കാലത്തായി കേന്ദ്രസർക്കാർ നിലപാടുകൾക്ക് സർവാത്മനാ പിന്തുണ നൽകുന്ന തരൂർ കോൺഗ്രസിന് തലവേദന ആയിട്ടുണ്ട്. ഹിന്ദു ദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ താത്വിക ആചാര്യനായിരുന്നു സവർക്കർ. ഹിന്ദു മഹാസഭ പ്രമുഖനായിരുന്നു. ഹിന്ദു തത്വചിന്തയുടെ പ്രായോഗിക പരിശീലകനായിരുന്ന അദ്ദേഹം ഹൈന്ദവ സംസ്കാരത്തിലെ ജാതി വ്യവസ്ഥകളുടെ ശക്തനായ വിമർശകനായിരുന്നു. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുത്തു ദീർഘകാലം ജയിൽവാസം അനുഷ്ഠിച്ചിരുന്നു. അഭിഭാഷകൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലും വിനായക് ദാമോദർ സവർക്കർ പ്രശസ്തനായിരുന്നു.








ശശി തരൂരിന് അവാർഡു നൽകാൻ മാത്രം ഉണ്ടായ ഈ സംഘടനയെക്കുറിച്ച് നേരത്തെ അറിവില്ല. മാത്രമല്ല സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്ന് പറയപ്പെടുന്നു. ആ നിലയ്ക്ക് ഗാന്ധിജിയുടെ പിൻമുറക്കാർ ഇത്തരം അവാർഡു സ്വീകരിക്കരുതായിരുന്നു. തരൂരിന് നേരെ BJP യിൽ പോയി ആ ഉപഹാരം സ്വീകരിക്കാവുന്നതാണല്ലോ.