പാലക്കാട്: രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട്ട് എത്തുമെന്ന് സൂചന. വോട്ടു ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് രാഹുൽ എത്തുന്നതെന്നും സൂചനയുണ്ട്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന്റെ വോട്ട്. ഈ വാർഡ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയതിനു ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇത്. ബംഗ്‌ളൂരുവിൽ താമസിക്കുന്ന 23 വയസുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ രാഹുലിനു ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ടു ചെയ്യാൻ എത്തുമെന്ന അഭ്യൂഹം ശക്തമായത്.







