ഉഡുപ്പി: കൊങ്കണ്‍ റെയില്‍വേ റൂട്ടിലൂടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് നവംബര്‍ മാസത്തില്‍ മാത്രം ഈടാക്കിയത് 2.33 കോടി രൂപ പിഴ. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താന്‍ ഈ മാസം 1,070 പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവുകള്‍ നടത്തിയതായും, സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരോ ട്രെയിനുകളില്‍ അനധികൃതമായി സഞ്ചരിച്ചവരോ ആയ 42,965 യാത്രക്കാരെ കണ്ടെത്തിയതായും മൊത്തം 2.33 കോടി രൂപ പിഴ ഈടാക്കിയതായും കെആര്‍സിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുഴുവന്‍ സമയ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. 2025 ജനുവരി മുതല്‍ നവംബര്‍ വരെ, കെആര്‍സിഎല്‍ 7,843 പ്രത്യേക പരിശോധന നടത്തി. അതില്‍ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്തവരെ കണ്ടെത്തി 17.83 കോടി രൂപ പിഴ ഈടാക്കി.
കൊങ്കണ്‍ റെയില്‍വേ ലൈനില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് അംഗീകൃത ടിക്കറ്റുകള്‍ വാങ്ങുന്നത് ഉറപ്പാക്കണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. ഇത് ‘സഹയാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാനും സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്നത് തടയാനും’ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.







