മുതിര്‍ന്ന സിപിഎം നേതാവ് അജാനൂര്‍ കടപ്പുറത്തെ എ ജി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: അജാനൂര്‍ കടപ്പുറത്തെ സിപിഎം നേതാവ് എ ജി നാരായണന്‍(98) അന്തരിച്ചു. മത്സ്യ തൊഴിലാളി യൂണിയന്‍(സിഐടിയു) അവിഭക്ത കണ്ണര്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. അജാനൂര്‍ കടപ്പുറം രണ്ട് ബ്രാഞ്ച് അംഗമായിരുന്നു. അടിയന്തരവാസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയില്‍ പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. സംസ്‌കാരം വൈകീട്ട് 4 ന് കടപ്പുറം സമുദായ ശ്മശാനത്തില്‍. ഭാര്യ: ശാന്ത. മക്കള്‍: കോമള, രാമകൃഷ്ണന്‍, ലത, പ്രസന്ന. മരുമക്കള്‍: പവിത്രന്‍, രവി, അശോകന്‍, ബീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page