പുത്തൂർ: നിർത്തിയിട്ട ലോറിയിൽ നിന്ന് 21.44 ലക്ഷം രൂപവില വരുന്ന 80 ചാക്ക് കാപ്പിക്കുരു മോഷ്ടിച്ച് കടത്തിയ അഞ്ചു പേർ അറസ്റ്റിൽ . പെർണാ ജെയിലെ ആശ്ലേഷ ഭട്ട്, വിജയ ഷെട്ടി, ഓട്ടോ ഡ്രൈവർ നാരായണ ഷെട്ടിഗാർ , മിഥുൻ കുമാർ , സുള്ള്യയിലെ അഷ്റഫ് എന്നിവരെയാണ് പുത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെരിയപട്ടണത്തു നിന്നു മംഗ്ളൂരു , ബന്തർ പോർട്ടിലേക്ക് കാപ്പിക്കുരുവുമായി പോവുകയായിരുന്നു ലോറി. ഇതിനിടയിൽ പുത്തൂർ, കബക്ക ,നെഹ്റുനഗറിൽ എത്തിയപ്പോൾ ലോറി റോഡരുകിൽ നിർത്തി ഡ്രൈവർ തൃതേഷ് വീട്ടിലയ്ക്ക് പോയിരുന്നു. രാവിലെ തിരിച്ചെത്തി ലോറിയുമായി ബന്തർ പോർട്ടിൽ എത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. തുടർന്ന് പുത്തൂർ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ഉപയോഗിച്ച പിക്കപ്പ് ,രണ്ടു ഓട്ടോ റിക്ഷകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണo പോയ കാപ്പി ക്കുരു ചാക്കുകളും കണ്ടെടുത്തു.







