മുംബൈ: സ്ത്രീയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ 20 കാരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി സുഹൃത്ത് കുഴല്‍ക്കിണറിലിട്ടു. ഗുജറാത്തിലെ നഖത്രാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ആറ് ദിവസമായി കാണാതായ 20 കാരനെയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് കൊലപ്പെടുത്തി കഷണങ്ങളാക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 2 ന് നഖത്രാനയിലെ മുരു ഗ്രാമത്തില്‍ നിന്ന് കാണാതായ രമേശ് മഹേശ്വരിയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍, സംശയം തോന്നിയ സുഹൃത്ത് കിഷോറിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് പരിചയത്തിലുള്ള ഒരു സ്ത്രീയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രമേശിനെ കൊലപ്പെടുത്തിയതായി കിഷോര്‍ സമ്മതിക്കുന്നത്.
കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീക്ക് സന്ദേശം അയച്ചു, അയാളുമായി ബന്ധത്തിലാകാന്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ ഇക്കാര്യം രമേഷിനെ അറിയിച്ചു, ഇത് രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാകാന്‍ കാരണമായി. പിന്നാലെ കിഷോര്‍ രമേശനെ കൊല്ലാന്‍ തീരുമാനിച്ചു.
ചോദ്യം ചെയ്യലില്‍, കിഷോര്‍ രമേഷിനെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കത്തി ഉപയോഗിച്ച് തലയും കൈകളും കാലുകളും വെട്ടിമുറിച്ചതായി പൊലീസ് വെളിപ്പെടുത്തി. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഒരു കുഴല്‍ക്കിണറില്‍ എറിഞ്ഞു, ബാക്കി ഭാഗം സമീപത്ത് തന്നെ കുഴിച്ചിട്ടു.
കുറ്റസമ്മതപ്രകാരം, നഖത്രാന പൊലീസും ജില്ലാ ഭരണകൂടവും തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ചു, അവിടെ കുഴിച്ചിട്ട മൃതദേഹം കണ്ടെടുക്കുകയും കുഴല്‍ക്കിണറില്‍ നിന്ന് മുറിഞ്ഞ ഭാഗങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.







