തിരുവനന്തപുരം: ശബരിമല, പൊങ്കല്‍ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുള്ള സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് ജനുവരി അവസാനം വരെ നീട്ടി റെയില്‍വേ. ഉത്സവ സീസണുകളില്‍ എല്ലാ കോച്ചുകളിലും യാത്രക്കാരുടെ തിരക്കാണ്. പലര്‍ക്കും തിരക്കിനെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാറില്ല. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസ് നീട്ടി റെയില്‍വെ ഉത്തരവിട്ടത്. ഹുബ്ബള്ളി- കൊല്ലം, എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് ആണ് നീട്ടിയത്. നിലവില്‍ ഡിസംബര്‍ അവസാനം വരെയുള്ള സര്‍വീസുകളാണ് നീട്ടിയത്.
ബംഗളൂരു വഴിയുള്ള ഹുബ്ബള്ളി – കൊല്ലം സ്പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലം എസ്എംവിടി ബംഗളൂരു (07314) സ്പെഷല്‍ ജനുവരി 26 വരെയും സര്‍വീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണ് സര്‍വീസ്.
എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണ് സര്‍വീസ്.
എസ്എംവിടി ബംഗളൂരു -തിരുവനന്തപുരം നോര്‍ത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06524) 27 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ്.
എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബംഗളൂരു (06548) 30 വരെയും സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണ് സര്‍വീസ്.







