കൊച്ചി: നടന്‍ മമ്മൂട്ടിക്ക് ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനായില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണിത്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നപ്പോള്‍ പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബൂത്തിലായിരുന്നു മമ്മൂട്ടിക്കും കുടുംബത്തിനും വോട്ട് ഉണ്ടായിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് മമ്മൂട്ടിയും കുടുംബവും എളംകുളത്തേയ്ക്ക് താമസം മാറിയിരുന്നു. ഇതാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ പോകാന്‍ ഇടയാക്കിയതെന്നു പറയുന്നു.







