തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. കോഴിക്കോട്, കൂരച്ചുണ്ടിലെ അതുല്‍ഷാജിയെ ആണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം. പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള ചോന്നമ്മകോട്ടത്തിന്റെ ഭണ്ഡാരമാണ് യുവാവ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. കുത്തിപ്പൊളിക്കുന്ന ശബ്ദംകേട്ട് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ തുപ്പായി ഇടക്കാടന്‍ ശ്രീജിത്ത് എത്തി കവര്‍ച്ചക്കാരനെ തടഞ്ഞുവെച്ച് തളിപ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസെത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.







