അജ്മാന്‍: യുഎഇ ആലൂര്‍ കള്‍ച്ചറല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലൂര്‍ക്കാര്‍ കൂട്ടായ്മയും സീസണ്‍ 9 ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരവും സമാപിച്ചു. ടൂര്‍ണമെന്റില്‍ ജിജി വാരിയേഴ്‌സ് ഷാര്‍ജ ചാമ്പ്യന്‍മാരായി മാറി. അറ്റ്‌കോ റോയല്‍സ് ഷാര്‍ജ റണ്ണേഴ്‌സ്അപ്പും ആയി. എമിറേറ്റ്‌സ് കിങ്‌സ് അബുദാബി, ഫ്രൈഡേ സ്‌ട്രൈക്കേഴ്‌സ് ദുബായ് എന്നീ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു.
കൂട്ടായ്മ ചെയര്‍മാന്‍ എ.എം. മൊയ്ദീന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ റഹിമാന്‍ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ മുഹമ്മദ് കുട്ടിയാനം, ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് പ്രസിഡന്റ് എ.ടി. ഖാദര്‍, ഫൈനാന്‍സ് കണ്‍ട്രോളര്‍ താജു ആലൂര്‍, കണ്‍വീനര്‍ ഗഫൂര്‍ ജി, ടി.കെ. മൊയ്തീന്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരുക്കിയ കലാപരിപാടികള്‍ കുടുംബ സംഗമത്തെ സമ്പന്നമാക്കി. നാട്ടുഭക്ഷണ തട്ടുകട സല്‍ക്കാരവുമുണ്ടായി.







