സര്‍ക്കാര്‍ ജോലിക്കിടെ മയക്ക് മരുന്ന് കച്ചവടവും; റവന്യൂ ഇന്‍സ്‌പെക്ടറും സംഘവും പിടിയില്‍

ആലപ്പുഴ: മയക്കുമരുന്നുകളുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ മുനിസിപ്പല്‍ കൊറ്റംകുളങ്ങര മാളിയേക്കല്‍ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യു (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 20 ഗ്രം കൊക്കൈന്‍, 4 എല്‍.എസ്.എഡി സ്ട്രിപ്പ്, 3 ക്വിപ്പിന്‍ സ്ട്രിപ് എന്നിവ പിടികൂടി. വ്യാഴാഴ്ച വൈകീട്ട് മണ്ണഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ആലപ്പുഴ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് മയക്കുമരുന്ന് വില്പന സംഘത്തെ പിടികൂടിയത്. സ്വകാര്യ ഹോംസ്‌റ്റേ ലീസിനെടുത്ത് അതിന്റെ മറവിലാണ് മയക്കുമരുന്ന് കച്ചവടവും പൊടിപൊടിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലാണ് റവന്യൂ ഇന്‍സ്‌പെക്ടറെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page