കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ കീറി നശിപ്പിച്ചതായി പരാതി. അബ്ദുല്‍ ഖാദര്‍ കടവത്ത് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്.
മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം വാര്‍ഡിലെ മുസ്ലീംലീഗിലെ സ്ഥാനാര്‍ത്ഥി ധര്‍മ്മപാലന്‍ ദാരില്ലത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം മൊഗറിലെ വീട്ടുമതിലുകളില്‍ പതിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്.







