കല്പറ്റ: പനമരം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയില്‍ കണ്ടെത്തി. എടവക കാരക്കുന്നി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എം ഇബ്രാഹിംകുട്ടി(35) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹം ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു. പൊലീസ് എത്തി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ആറോടെ കാരക്കുനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: ഷെമീല (കമ്പളക്കാട് ജില്ലാ ക്രൈബ്രാഞ്ച് ഓഫീസ്). മകൻ: കിയാൻ താനിഷ് ഇബ്രാഹിം.







