മഞ്ചേശ്വരം: മഞ്ചേശ്വത്ത് എം ഡി എം എ കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റിലായി. മംഗല്‍പ്പാടിയില്‍ ബി ജെ പി പ്രവര്‍ത്തകനെ കഞ്ചാവുകേസില്‍ അറസ്റ്റു ചെയ്തു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ തൂമിനാട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റിയാസിനെയാണ് എം ഡി എം എ ഉപയോഗിച്ചതു സംബന്ധിച്ച കേസില്‍ പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മയക്കുമരുന്നു കേസില്‍ വാറണ്ട് ഉണ്ടായിരുന്നുവെന്നു പറയുന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്നു റിയാസെന്നു പറയുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് റിയാസ് ജനവിധി തേടുന്നത്. അതിനിടയിലാണ് അറസ്റ്റ്.
അതേസമയം മംഗല്‍പ്പാടി പഞ്ചായത്തില്‍ സജീവ ബി ജെ പി പ്രവര്‍ത്തകനായ ‘ബി ജെ പി ഹനീഫി’നെ കഞ്ചാവു കേസില്‍ അറസ്റ്റ് ചെയ്തതായി മഞ്ചേശ്വരം പൊലീസ് അറിയിച്ചു. പൊതു സ്ഥലത്തു കഞ്ചാവു ഉപയോഗിച്ച കേസില്‍ ഇയാള്‍ക്കെതിരെ വാറണ്ടുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.







