കാസര്‍കോട്: മഞ്ചേശ്വരം, രാഗം ജംഗ്ഷനില്‍ മൂന്നു കടകളില്‍ കവര്‍ച്ച. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ജനറല്‍ സ്റ്റോര്‍സിന്റെ ഷട്ടറിലെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും സിഗരറ്റുകളുമായാണ് സ്ഥലം വിട്ടത്. ബുധനാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്ത് പ്രവര്‍ത്തിക്കുന്ന ജാബിറിന്റെ മൊബൈല്‍ ഫോണ്‍ ഷോപ്പിന്റെയും ഷെഫീഖിന്റെ പച്ചക്കറി കടയുടെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ്. ഈ കടകളിലും പൊലീസ് പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.







