തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയും വാദം തുടരും. അതിനു ശേഷമായിരിക്കും വിധി പറയുക. തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് ജാമ്യാപേക്ഷയില്‍ വാദപ്രതിവാദം നടന്നത്.
പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നതെന്നും സി പി എമ്മും ബി ജെ പിയും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് യുവതിയെക്കൊണ്ട് പരാതി നല്‍കിപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ഒരു രേഖ കൂടി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജാമ്യാപേക്ഷയില്‍ ഉത്തരവ് വൈകുമെങ്കില്‍ അതുവരെ അറസ്റ്റു ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം ഉറപ്പ് നല്‍കാനാവില്ലെന്നു പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി.
നാളെ തുടര്‍വാദം കേട്ട ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ വിധി ഉണ്ടാവുക.







