പയ്യന്നൂര്‍: അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിമല നാവിക അക്കാദമി ഗേറ്റിന് സമീപം താമസിക്കുന്ന കര്‍ണാടക ബജ് വാഡി സ്വദേശി അനില്‍ കുമാറിന്റെ ഒരുമാസം എട്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും ആറരയ്ക്കും ഇടയിലാണ് മരണമെന്നാണ് വിവരം. അനില്‍കുമാറിന്റെ പിതാവ് മുരുകന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.







