കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന 18കാരിയെ കാണാതായതായി പരാതി. ചെറുവത്തൂര്‍, ഓരിമുക്ക് കൈതക്കാട്ടെ ആബിദയുടെ മകള്‍ ടി.സി ആരിഫ (18)യെ ആണ് കാണാതായത്.
ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിക്കും രാവിലെ ആറുമണിക്കും ഇടയിലാണ് കാണാതായതെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കുഞ്ഞിമംഗലത്തെ സയാന്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നു. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







