കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ നിര്‍ദ്ദേശപ്രകാരം പരസ്യമായി വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരന്‍. ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പോര്‍ട്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ നോക്കി നില്‍ക്കെ വധശിക്ഷ നടപ്പിലാക്കിയത്. 2021 ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം പരസ്യമായി വധിക്കപ്പെടുന്ന 12-ാമത്തെ വ്യക്തിയാണ് മംഗള്‍. ഇയാള്‍ക്ക് മാപ്പ് നല്‍കാനുള്ള അവസരം ഇരകളുടെ ബന്ധുക്കള്‍ക്ക് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 13 വയസ്സുകാരന്റെ കുടുംബത്തിലെ 13 അംഗങ്ങളെ കൊലപ്പെടുത്തിയ മംഗളിന് മാപ്പ് നല്‍കാന്‍ കുടുംബം തയ്യാറായില്ല.
കുട്ടിയുടെ കൈകളാല്‍ തന്നെ വധശിക്ഷ നടപ്പാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ മംഗളിനെതിരെ ഒരു കോടതിയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ വിധിച്ചു.
ഇത് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകരിക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പിലാക്കിയത്. ഇനി ആരും ആരെയും കൊല്ലാന്‍ ധൈര്യപ്പെടില്ല’ എന്നതിനാല്‍ ഈ വധശിക്ഷകള്‍ ‘പോസിറ്റീവ് ആണെന്ന് തെളിയിക്കപ്പെട്ടേക്കാമെന്ന് സ്റ്റേഡിയത്തിലെ ഖോസ്റ്റ് നിവാസിയായ മുജിബ് റഹ്‌മാന്‍ റഹ്‌മാനി പറഞ്ഞു. ശിക്ഷിക്കപ്പെട്ട പ്രതിയെ 13 വയസുള്ള കുട്ടി മൂന്ന് തവണയാണ് വെടിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുകളിലൂടെ ജനങ്ങളോട് അധികൃതര്‍ വധശിക്ഷയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഒരു വീട് ആക്രമിച്ച സംഭവത്തില്‍ മംഗളും ഉള്‍പ്പെട്ടിരുന്നു. ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. മോഷണം, വ്യഭിചാരം, മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ഉള്‍പ്പെടെയുള്ള ശാരീരിക ശിക്ഷകള്‍ താലിബാന്‍ തുടര്‍ന്നും നടപ്പാക്കുന്നുണ്ട്.







