മട്ടന്നൂര്‍: കേരള അഡ്വർട്ടൈസിങ്ങ് ഏജൻസീസ് അസോസിയേഷന്‍ (കെ. ത്രി. എ.) 22-ാം ജന്മദിനാഘോഷവും കണ്ണൂർ – കാസർകോട് മേഖല കുടുംബസംഗമവും മട്ടന്നൂരിൽ ആഘോഷിച്ചു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിജേഷ് അച്ചാണ്ടി മുഖ്യാഥിതി ആയിരുന്നു. കെത്രിഎ സംസ്ഥന ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡണ്ട് പി. വി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് പി. വി. സ്വാഗതവും ട്രഷറർ ധനേഷ് നമ്പ്യാർ നന്ദിയും പറഞ്ഞു. സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ രാജേഷ് വി.വി. (കൃഷ്ണ കമ്മ്യൂണിക്കേഷൻസ്), മേഖല വൈസ് പ്രസിഡണ്ട് ജഷിൻദാസ് സി. എച്ച്. , സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ മുസ്തഫ റാസി , മേഖലാ എക്സിക്യൂട്ടീവ് അംഗം സജ്ജാദ് സഹീർ (നൗഷിബ അഡ്വർട്ടൈസിങ്ങ്) പ്രസംഗിച്ചു. പ്രദീപ് പ്രതിഭ , ബെന്നിച്ചൻ മാനുവൽ, രഘുനാഥ് പി. കെ. , പ്രവീൺ, സിറാജ് തുടങ്ങിയവരും കെ.ത്രി.എ. കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.







